തെലങ്കാനയിൽ 1,983 പുതിയ കൊവിഡ് കേസുകൾ കൂടി - കൊവിഡ് തെലങ്കാന
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,598 സാമ്പിളുകളാണ് പരിശോധിച്ചത്.

ഹൈദരാബാദ്: തെലങ്കാനയിൽ 1,983 കൊവിഡ് പോസിറ്റീവ് കേസുകളും 10 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ രോഗബാധിതരുടെ എണ്ണം 2,02,594 ആയി. പുതിയതായി 2,381 രോഗികൾ കൂടി സുഖം പ്രാപിച്ചു. 26,644 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 1,74,769 പേർക്കും കൊവിഡ് ഭേദമായി രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം 1,181 പേർ രോഗം ബാധിച്ച് മരിച്ചതായാണ് കണക്ക്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 86.26 ശതമാനവും കൊവിഡ് മരണ നിരക്ക് 0.58 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,598 സാമ്പിളുകളാണ് പരിശോധിച്ചത്.