തെലങ്കാനയിൽ 1,891 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
വൈറസ് ബാധിച്ച് 10 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 540 ആയി
![തെലങ്കാനയിൽ 1,891 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഹൈദരാബാദ് തെലങ്കാന കൊവിഡ് 19 Telangana COVID-19 COVID-19 Telangana reports 1,891](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8265622-886-8265622-1596349938161.jpg)
ഹൈദരാബാദ്:തെലങ്കാനയിൽ 1,891 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66,677 ആയി. വൈറസ് ബാധിച്ച് 10 പേർ കൂടി മരിച്ചതോടെ ആകെ മരണം 540 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 517 പേരും ഗ്രേറ്റർ ഹൈദരാബാദിൽ നിന്നുള്ളവരാണ്. രംഗ റെഡി 181, മെഡ്‌ചാ 146, വാറങ്കൽ അർബൻ 138, നിസാമാബാദ് 131, സംഗ റെഡി 111 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ. 1,088 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്‌ചാര്‍ജ് ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 47,590 ആയി. 18,547 പേർ ചികിത്സയിലാണ്. ശനിയാഴ്ച 19,202 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4,77,795 സാമ്പിളുകൾ പരിശോധന നടത്തി. 12,001 പേർ വീടുകളിൽ ചികിത്സയിലാണ്.