സ്വത്ത് തര്‍ക്കം; തെലങ്കാനയില്‍ ബന്ധുക്കള്‍ സ്‌ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു - Relatives attack woman
പരിക്കേറ്റ രത്നമ്മയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![സ്വത്ത് തര്‍ക്കം; തെലങ്കാനയില്‍ ബന്ധുക്കള്‍ സ്‌ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു Telangana: Relatives attack woman over land dispute in Wanaparthy district തെലങ്കാന സ്വത്ത് തര്‍ക്കം Relatives attack woman ബന്ധുക്കള്‍ സ്‌ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7949190-657-7949190-1594225426592.jpg)
ഹൈദരാബാദ്: തെലങ്കാനയിലെ വാനപാര്‍ത്തിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ സ്‌ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു. ബുധനാഴ്‌ച രാവിലെ ബുധാരം ഗ്രാമത്തില്‍ രത്നമ്മയെയാണ് ബന്ധുക്കളായ അര്‍ജുനയ്യ, നരേന്ദ്രര്‍, സെസ്സമ്മ, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുകൂട്ടരുടേയും കുടുംബങ്ങള്‍ തമ്മില്‍ നാളുകളായി സ്വത്തിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. പരിക്കേറ്റ രത്നമ്മയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.