കേരളം

kerala

ETV Bharat / bharat

തെലങ്കാന കൊവിഡ് പ്രതിരോധം; പിഐബി ബുള്ളറ്റിൻ വ്യാജമെന്ന് ആരോഗ്യവകുപ്പ്

കൊവിഡ് പ്രതിരോധത്തിൽ തെലങ്കാന സർക്കാർ പരാജയപ്പെട്ടെന്ന തരത്തിലുള്ള പിഐബി റിപ്പോർട്ടുകൾ വ്യാജമാണെന്ന് പബ്ലിക് വെൽഫെയർ, പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു പറഞ്ഞു.

തെലങ്കാന കൊവിഡ് പ്രതിരോധം  പിഐബി ബുള്ളറ്റിൻ  പിഐബി ബുള്ളറ്റിൻ വ്യാജമെന്ന് ആരോഗ്യ അധികൃതർ  Telangana refutes PIB bulletin  PIB bulletin  PIB bulletin  Covid-19 management efforts
തെലങ്കാന

By

Published : Jul 15, 2020, 7:52 AM IST

ഹൈദരാബാദ്: കൊവിഡ് 19 നിയന്ത്രണങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും തെലങ്കാന സർക്കാരിന്‍റെ ശ്രമങ്ങളെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പി‌ഐ‌ബി റിപ്പോർട്ട് തീർത്തും അടിസ്ഥാനരഹിതമാണെന്ന് തെലങ്കാന പബ്ലിക് ഹെൽത്ത് ഓഫീസ് ഡയറക്ടർ. സംസ്ഥാനം കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടെന്ന തരത്തിലുള്ള പിഐബി റിപ്പോർട്ടുകൾ വ്യാജമാണെന്നും പബ്ലിക് വെൽഫെയർ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു പറഞ്ഞു.

പരിശോധന, ആശുപത്രി തയ്യാറെടുപ്പ്, കേസ് മാനേജ്മെന്‍റ് എന്നിവയിൽ സംസ്ഥാനം നടത്തിയ ശ്രമങ്ങളിൽ ഹൈക്കോടതി അഭിനന്ദനം അറിയിച്ചിരുന്നു. ഐസി‌എം‌ആറിന്‍റെയും ഇന്ത്യാ ഗവൺമെന്‍റിന്‍റെയും എല്ലാ പ്രോട്ടോക്കോളുകളും തെലങ്കാനയിൽ കർശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ സുരക്ഷിതമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും പബ്ലിക് ഹെൽത്ത് ഓഫീസ് ഡയറക്ടർ അറിയിച്ചു.

തെലങ്കാനയിൽ ചൊവ്വാഴ്ച 1,524 കൊവിഡ് -19 കേസുകളും പത്ത് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 37,745 ആയി. സജീവ കേസുകൾ 12,531 ആണ്.

ABOUT THE AUTHOR

...view details