തെലങ്കാനയിൽ 2,511 പുതിയ കൊവിഡ് കേസുകൾ - കൊവിഡ്
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) 305 കേസുകൾ റിപ്പോർട്ട് ചെയ്തു. രംഗറെഡ്ഡി (184), നൽഗൊണ്ട (170), കരിംനഗർ (150), മേഡൽ മൽക്കാജ്‌ഗിരി (134) എന്നിങ്ങനെയാണ് മറ്റ് കേസുകൾ
ഹൈദരാബാദ്: തെലങ്കാനയിൽ 2,511 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1,35,884 ആയി. 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 877 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) 305 കേസുകൾ റിപ്പോർട്ട് ചെയ്തു. രംഗറെഡ്ഡി (184), നൽഗൊണ്ട (170), കരിംനഗർ (150), മേഡൽ മൽക്കാജ്‌ഗിരി (134) എന്നിങ്ങനെയാണ് മറ്റ് കേസുകൾ. സംസ്ഥാനത്തെ 33 ജില്ലകളിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 62,132 സാമ്പിളുകൾ സെപ്റ്റംബർ 4ന് മാത്രം പരിശോധിച്ചു. സംസ്ഥാനത്തെ മരണനിരക്ക് 0.63 ശതമാനവും ദേശീയ തലത്തിൽ 1.73 ശതമാനവുമാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം1,04,603 ആണ്. 32,915 പേർ ചികിത്സയിൽ തുടരുന്നു. സംസ്ഥാനത്ത് വീണ്ടെടുക്കല്‍ നിരക്ക് 75.5 ശതമാനമാണ്.