ഹൈദരാബാദ്:തെലങ്കാനയിൽ ശനിയാഴ്ച 1,087 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് ബാധിതർ 13,436 ആയി. ശനിയാഴ്ച സംസ്ഥാനത്ത് 162 പേരെ ഡിസ്ചാർജ് ചെയ്തു, ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 8,265 സജീവ കേസുകളാണ് സംസ്ഥാനത്തുണ്ട്. മരണസംഖ്യ 243 ആണെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് അറിയിച്ചു.
തെലങ്കാനയിലെ കൊവിഡ് കേസുകളിൽ ക്രമാതീതമായ വർധനവ് - തെലങ്കാനയിൽ കൊവിഡ്
18,552 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ അഞ്ച് ലക്ഷം കടന്നു.
തെലങ്കാന
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 18,552 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ അഞ്ച് ലക്ഷം കടന്നു.