കേരളം

kerala

ETV Bharat / bharat

ഒരു ലക്ഷം രോഗികളെ പോലും ചികിത്സിക്കാൻ തെലങ്കാന സജ്ജമെന്ന് കെ.ചന്ദ്രശേഖർ റാവു - തെലങ്കാന കൊവിഡ് വാര്‍ത്ത

2.25 ലക്ഷം പിപിഇ കിറ്റുകൾ, അഞ്ച് ലക്ഷം എൻ 95 മാസ്‌കുകൾ, കിടക്കകൾ, വെന്‍റിലേറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളതായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വ്യക്തമാക്കി.

KCR  Telangana Coronavirus  PPE  Telangana COVID-19  K. Chandrashekhar Rao  Pandemic  ഹൈദരാബാദ് വാര്‍ത്ത  തെലങ്കാന കൊവിഡ് 19  തെലങ്കാന കൊവിഡ് വാര്‍ത്ത  കെ.ചന്ദ്രശേഖർ റാവു
ഒരു ലക്ഷം രോഗികളെ പോലും ഉൾക്കൊള്ളാൻ തെലങ്കാന തയ്യാറെന്ന് കെ.ചന്ദ്രശേഖർ റാവു

By

Published : Apr 16, 2020, 10:48 AM IST

ഹൈദരാബാദ്: ഒരു ലക്ഷം കൊവിഡ് 19 രോഗികളെ പോലും ചികിത്സിക്കാൻ പര്യാപ്‌തമായ എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്ത് ഏർപ്പെടുത്തിയതായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. കൊവിഡ് 19 പരിശോധന നടത്താൻ സംസ്ഥാനത്തിന് മതിയായ ടെസ്റ്റ് കിറ്റുകളുണ്ടെന്നും സംസ്ഥാനത്ത് പിപിഇ കിറ്റുകളുടെ ദൗർലഭ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവർക്ക് മതിയായ ചികിത്സ നൽകാനും പരിശോധന നടത്താനും സർക്കാർ സജ്ജമാണെന്ന് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ കെ.സി.ആര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് 2.25 ലക്ഷം പിപിഇ കിറ്റുകളുണ്ട്. ഇവയുടെ എണ്ണം ഉടൻ അഞ്ച് ലക്ഷമാക്കി ഉയര്‍ത്തും. 3.25 ലക്ഷം എൻ 95 മാസ്‌കുകൾ നിലവിലുണ്ട്. അഞ്ച് ലക്ഷം എൻ 95 മാസ്കുകൾക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ ഓർഡര്‍ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വെന്‍റിലേറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ, ഡോക്‌ടർമാരുടെ എണ്ണം, മെഡിക്കൽ സ്റ്റാഫ്, ആശുപത്രികൾ, കിടക്കകൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 20,000 കിടക്കകൾ തയ്യാറാക്കി. രോഗികളുടെ എണ്ണം ഒരു ലക്ഷമായി ഉയർന്നാലും അവരുടെ ചികിത്സക്കുള്ള ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അറിയിച്ചു.

കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഏപ്രിൽ 20 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ കര്‍ശന നിയന്ത്രണങ്ങളോടെ തുടരും. പിന്നീട് നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇളവുകൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്‌ഡൗൺ നടപ്പാക്കാനും ദരിദ്രർക്ക് സഹായം എത്തിക്കാനും ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും ജനങ്ങളുടെ സഹകരണം തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details