ഹൈദരാബാദ്: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനും രോഗത്തെ പ്രതിരോധിക്കുന്നതിനും സംസ്ഥാനം വളരെ മുന്നിലാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി എട്ടാല രാജേന്ദ്ര. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും മുൻകൂട്ടി ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാൻ തെലങ്കാന ഒരുങ്ങിക്കഴിഞ്ഞു: ആരോഗ്യമന്ത്രി - കൊവിഡിനെ പ്രതിരോധിക്കാൻ തെലങ്കാന
രോഗികൾക്കായി 10,000 കിടക്കകൾ, 700 ഐസിയു, 190 വെന്‍റിലേറ്ററുകൾ എന്നിവ തയ്യാറാണെന്നും ക്രമീകരണങ്ങളെല്ലാം മുൻകൂട്ടി തന്നെ നടത്തുന്നുണ്ടെന്നും തെലങ്കാന ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് കൊവിഡ് രോഗികൾക്കായി 10,000 കിടക്കകൾ, 700 ഐസിയു, 190 വെന്‍റിലേറ്ററുകൾ എന്നിവ തയ്യാറാണ്. 26 ദിവസത്തിനുള്ളിൽ 47 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ ഒരാൾ രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. മു മാർച്ച് 22 വരെ ഹൈദരാബാദ് വിമാനത്താവളം അടച്ചിട്ടിരുന്നു.
ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ തയ്യാറായിക്കഴിഞ്ഞു. കൊവിഡ് ചികിത്സക്കായി ആശുപത്രികളും സ്ഥാപിച്ചു കഴിഞ്ഞു. ആശുപത്രികൾക്ക് സർക്കാർ പേഴ്‌സണൽ കെയർ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ആവശ്യമായ പാസുകൾ, യാത്രാസൗകര്യം, ഭക്ഷണ ലഭ്യത തുടങ്ങിയ എല്ലാ സൗകര്യങ്ങളും ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.