തെലങ്കാനയില്‍ താമസിച്ചിരുന്ന റോഹിങ്ക്യർക്കെതിരെ കേസ്
ഏപ്രിൽ അഞ്ചിനാണ് 17 റോഹിങ്ക്യർ പൗരന്മാർക്കെതിരെ കേസെടുത്തതെന്ന് നൽഗൊണ്ട ടൗൺ ഇൻസ്പെക്‌ടർ സുരേഷ് പറഞ്ഞു.
അനധികൃതമായി താമസിച്ചതിന് രോഹിങ്ക്യർക്കെതിരെ പൊലീസ് കേസെടുത്തു
ഹൈദരാബാദ്: അനധികൃതമായി താമസിച്ചിരുന്ന റോഹിങ്ക്യർക്കെതിരെ തെലങ്കാന പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഏപ്രിൽ അഞ്ചിനാണ് 17 റോഹിങ്ക്യർ പൗരന്മാർക്കെതിരെ കേസെടുത്തതെന്നും അനധികൃതമായി താമസിച്ചതിനും പ്രാർഥനകൾ നടത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും നൽഗൊണ്ട ടൗൺ ഇൻസ്പെക്‌ടർ സുരേഷ് പറഞ്ഞു. ഐപിസി സെക്ഷൻ 188, 269, 270, 271 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.