ഹൈദരാബാദ്: സെക്കന്തരാബാദിലെ സിറ്റി ലൈറ്റ് ഹോട്ടലിനു സമീപത്തുവച്ച് ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽനിന്നും 16 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
സെക്കന്തരാബാദിൽ ഹവാല പണമിടപാടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു - ഹവാല പണമിടപാടുകാരെ പിടിച്ചു
രഹസ്യവിവരമനുസരിച്ച് പൊലീസ് ഇവരെ പിടികൂടുകയും ഹവാല പണം പിടിച്ചെടുക്കുകയുമായിരുന്നു.
നയ് ലളിത്കുമാർ ചുനിലാൽ, അശോക് സിംഗ്, നരേഡി ലക്ഷ്‌മികാന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചുനിലാലും സിങ്ങും ഹൈദരാബാദിലെ ബീഗം ബസാർ പരിധിയിൽ താമസിക്കുന്നവരാണെന്നും ഹൈദരാബാദിലും മറ്റ് സംസ്ഥാനങ്ങളിലും ഹവാല ഇടപാടുകൾ നടത്തിവരുന്നതായും പൊലീസ് പറഞ്ഞു.
ഒരു ലക്ഷം രൂപക്ക് അഞ്ച് ശതമാനം എന്ന നിരക്കിൽ കമ്മിഷൻ വാങ്ങിയാണ് ഇവർ പണം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയതെന്നും പൊലീസ് കൂട്ടിചേർത്തു. നരേഡി ലക്ഷ്‌മികാന്ത് റെഡ്ഡി എന്ന വ്യക്തിക്ക് കണക്കിൽപെടാത്ത പണം കൈമാറുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.