മൃതദേഹങ്ങളിൽ നിന്ന് സാമ്പിളുകൾ എടുക്കില്ലെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് - മൃതദേഹങ്ങളിൽ നിന്ന് സാമ്പിളുകൾ എടുക്കില്ല
കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലും, കൊവിഡ് പരിശോധനക്കും വിധേയമാക്കുമെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹൈദരാബാദ്: കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചവരുടെ മൃതദേഹങ്ങളിൽ നിന്നും സാമ്പിളുകൾ എടുക്കരുതെന്ന് തെലങ്കാന ആരോഗ്യ വകുപ്പിന്‍റെ നിർദേശം. മരണപ്പെട്ടവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും, കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും പൊതുജനാരോഗ്യ ഡയറക്‌ടർ ശ്രീനിവാസ് റാവു ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിശോധനയിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കും. മരിക്കുന്നവരുടെ ബന്ധുക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാനത്ത് ഇതുവരെ 872 പേർക്ക് കൊവിഡ് ബാധിച്ചു. 23 പേർ മരിച്ചു.