ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ക്ഷമ പരീക്ഷിക്കരുതെന്ന് മുസ്ലീം നേതാക്കൾ. സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് പൊളിച്ചുമാറ്റിയ രണ്ട് പള്ളികളുടെ പുനർനിർമാണത്തിനായുള്ള നയം ഉടൻ പ്രഖ്യാപിക്കണമെന്ന് മുസ്ലീം നേതാക്കൾ ആവശ്യപ്പെട്ടു. നിരവധി മുസ്ലിം സംഘടനകൾ ചേർന്ന യുണെറ്റഡ് മുസ്ലിം ഫോറമാണ് ആവശ്യവുമായി മുന്നോട്ട് വന്നത്.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ക്ഷമ പരീക്ഷിക്കരുതെന്ന് മുസ്ലീം നേതാക്കൾ - കെ. ചന്ദ്രശേഖർ റാവു
സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് പൊളിച്ചുമാറ്റിയ രണ്ട് പള്ളികളുടെ പുനർ നിർമാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് പ്രതികരണവുമായി മുസ്ലിം നേതാക്കൾ രംഗത്തെത്തിയത്.
സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് പൊളിച്ചുമാറ്റിയ രണ്ട് പള്ളികളുടെ പുനർ നിർമാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് പ്രതികരണവുമായി മുസ്ലിം നേതാക്കൾ രംഗത്തെത്തിയത്. പള്ളികൾ പൊളിച്ചു മാറ്റിയതിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യഥാർഥ സ്ഥലത്ത് പള്ളി പുനർ നിർമിക്കണമെന്ന ആവശ്യമാണ് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടത്.
നിലവിലെ സർക്കാരിന്‍റെ മൗനം കോൺഗ്രസ് നിലപാടിനെയാണ് ഓർമപ്പെടുത്തുന്നതെന്നും മുസ്ലിങ്ങളുടെ വികാരങ്ങൾക്ക് വില നൽകുന്നില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു. തെലങ്കാന ഉറുദു അക്കാദമി പ്രസിഡന്‍റായ മൗലാന റഹീമുദ്ദീൻ അൻസാരിയാണ് എം.യു.എഫിന് നേതൃത്വം നൽകുന്നത്.