സെക്കന്തരാബാദിലെ സ്‌കൂളിൽ തീപിടിത്തം; ആളപായം ഇല്ല - തീ അണച്ചു
ആളപായമൊന്നും ഇല്ലെന്ന് ജില്ലാ അഗ്നിശമന ഓഫീസർ മധുസൂദന റാവു
സെക്കന്തരാബാദിലെ ഒരു സ്‌കൂളിൽ തീപിടുത്തം; തീ അണച്ചു, ആളപായം ഇല്ല
ഹൈദരാബാദ്:സെക്കന്തരാബാദിലെ ദില്ലി പബ്ലിക് സ്‌കൂളില്‍ തീപിടിത്തം. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. രണ്ട് നിലകളുണ്ടായിരുന്ന കെട്ടിടത്തിൽ പടര്‍ന്ന തീ ഒരു മണിക്കൂറിനുള്ളിൽ അണച്ചു. ആളപായമൊന്നും ഇല്ലെന്ന് ജില്ലാ അഗ്നിശമന ഓഫീസർ മധുസൂദന റാവു പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.