കേരളം

kerala

ETV Bharat / bharat

കൊവിഡ് 19 ഭീതിയകറ്റാന്‍ പൊതുവേദിയില്‍ ചിക്കന്‍ കഴിച്ച് തെലങ്കാന മന്ത്രിമാര്‍ - തെലങ്കാന മന്ത്രിമാര്‍

മൂന്ന് മന്ത്രിമാരാണ് കോഴിയിറച്ചി, മുട്ട എന്നിവയിലൂടെ കൊറോണ വൈറസ് പടരുമെന്ന പ്രചാരണത്തിനെതിരെ രംഗത്തെത്തിയത്

Telangana ministers eat chicken  കൊറോണ ഭീതി  കൊവിഡ് 19 തെലങ്കാന  തെലങ്കാന മന്ത്രിമാര്‍  പൊതുവേദിയില്‍ ചിക്കന്‍ കഴിച്ച് തെലങ്കാന മന്ത്രിമാര്‍
തെലങ്കാന മന്ത്രിമാര്‍

By

Published : Feb 29, 2020, 5:15 PM IST

ഹൈദരാബാദ്: കൊവിഡ് 19 ഭീതി അകറ്റാന്‍ പൊതുവേദിയില്‍ ചിക്കന്‍ കഴിച്ച് തെലങ്കാന മന്ത്രിമാര്‍. കോഴിയിറച്ചി, മുട്ട എന്നിവയിലൂടെ വൈറസ് പടരുമെന്ന പ്രചാരണത്തിനെതിരെയാണ് മന്ത്രിമാര്‍ ഒന്നിച്ചത്. മന്ത്രിമാരായ കെ.ടി രാമറാവു, എറ്റെല രാജേന്ദര്‍, തലസാനി ശ്രീനിവാസ് എന്നിവരാണ് ടാങ്ക് ബണ്ടിലെ ഒരു ബ്രോയിലര്‍ ചിക്കന്‍ വില്‍പന കമ്പനിയുടെ പരിപാടിയില്‍ അണിനിരന്നത്. രാജ്യത്ത് വൈറസ് പടരുന്ന സാഹചര്യമില്ലെന്നും മാംസം, മുട്ട എന്നിവയിലൂടെ രോഗം പടരില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം വേദി പങ്കിട്ട എല്ലാവരും ചിക്കന്‍ കഴിച്ച് പരിപാടിയില്‍ പങ്ക് ചേര്‍ന്നു.

കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടിയതിനാല്‍ ആശുപത്രി വിട്ടിരുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി നിരവധി പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

കോഴിയിറച്ചി, മുട്ട എന്നിവയിലൂടെ കൊവിഡ് 19 പടരുമെന്ന പ്രചാരണത്തിനെതിരെ പൊതുവേദിയില്‍ ചിക്കന്‍ കഴിച്ച് തെലങ്കാന മന്ത്രിമാര്‍

ABOUT THE AUTHOR

...view details