സൗദിയിൽ കൊവിഡ് 19 ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചു - Saudi Arabia
മരണ ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്
![സൗദിയിൽ കൊവിഡ് 19 ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചു സൗദി അറേബ്യ തെലങ്കാന സ്വദേശി കൊവിഡ് ബാധിച്ച് ഇന്ത്യക്കാരൻ മരിച്ചു Telangana Saudi Arabia Telangana man dies of COVID-19 in Saudi Arabia](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6829455-691-6829455-1587120080806.jpg)
ഹൈദരാബാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശിയായ 65കാരൻ മരിച്ചു. പനി ബാധിച്ച് ചൊവ്വാഴ്ച മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം വ്യാഴാഴ്ച മരിക്കുകയായിരുന്നു. മരണശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് 19 ബാധിച്ചിരുന്നതായി കണ്ടെത്തിയത്. കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിക്കുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരനാണ് ഇദ്ദേഹം. നേരത്തെ കേരളത്തിൽ നിന്നുള്ള രണ്ട് പേരും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും മരിച്ചിരുന്നു. അതേസമയം സൗദിയിൽ ഇതുവരെ 186 ഇന്ത്യക്കാർക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ അംബാസഡർ ഔസാഫ് സയീദ് അറിയിച്ചു.