ഹൈദരാബാദ്: ചന്ദ്രയംഗുട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനെട്ടുകാരിയെ ഓട്ടോറിക്ഷ ഡ്രൈവർ പീഡിപ്പിച്ചു. ഡിസംബർ എട്ടിനാണ് സംഭവം. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ നാല് പേർ ചേര്‍ന്ന് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി ആഴ്‌ചകൾ മാത്രം പിന്നിടുമ്പോഴാണ് സംഭവം.
ഹൈദരാബാദില്‍ പതിനെട്ടുകാരിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു - telangana rape latest
പെൺകുട്ടിയെയും സഹോദരിയെയും കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
വീട്ടിലേക്കെത്താൻ സഹായിക്കാമെന്ന് പറഞ്ഞതോടെ പെൺകുട്ടിയും പെൺ കുട്ടിയുടെ പത്ത് വയസുള്ള സഹോദരിയും ഓട്ടോറിക്ഷയിൽ കയറുകയായിരുന്നു. പ്രതി ഇരുവരെയും സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത ശേഷം നാമ്പള്ളിയിലെ ലോഡ്‌ജിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഈ സമയം പെൺകുട്ടിയുടെ സഹോദരി ഉറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ പ്രതി രണ്ട് കുട്ടികളെയും ഫലക്‌നുമ റെയിൽവേ സ്റ്റേഷന് സമീപം ഇറക്കി വിട്ടു. പിന്നീട് പെണ്‍കുട്ടി വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. അതേസമയം പെൺകുട്ടികളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.