ഹൈദരാബാദ്: തെലങ്കാനയില്‍ 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2 പേര്‍ കൂടി സംസ്ഥാനത്ത് മരിച്ചു. കഴിഞ്ഞ മാസങ്ങള്‍ക്കിടെ ഉണ്ടായ ഏറ്റവും കുറവ് കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 2.85 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 1533 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും 54 പേരും, രംഗറെഡ്ഡി ജില്ലയില്‍ നിന്നും 15 പേരും, കരിംനഗറില്‍ നിന്ന് 13 പേരും ഉള്‍പ്പെടുന്നു.
തെലങ്കാനയില്‍ 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Telangana logs 205 new COVID-19 cases
കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു.
തെലങ്കാനയില്‍ 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
2,77,304 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. നിലവില്‍ 6231 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 27,244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 67.50 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്തെ മരണ നിരക്ക് 0.53 ശതമാനമാണ്. അതേ സമയം ദേശീയ തലത്തില്‍ മരണ നിരക്ക് 1.4 ശതമാനമാണ്. 97.27 ശതമാനമാണ് തെലങ്കാനയിലെ കൊവിഡ് വിമുക്തി നിരക്ക്.