ഹൈദരാബാദ്: ഐടി കമ്പനികളിലെ ഇരിപ്പിടങ്ങളിൽ നിശ്ചിത അകലം ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന ഐടി വ്യവസായ മന്ത്രി കെ ടി രാമ റാവു കേന്ദ്രത്തിന് കത്ത് നൽകി. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് ഇരിപ്പിടങ്ങളിൽ അകലം പാലക്കുന്നത് നിർബന്ധമാക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചത്.
ഐടി കമ്പനികളിൽ അകലം നിർബന്ധം; തെലങ്കാന ഐടി മന്ത്രി കേന്ദ്രത്തിന് കത്ത് നൽകി - ഐടി മന്ത്രി രവിശങ്കർ പ്രസാദ്
ഐടി കമ്പനികളിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണമെന്നാവശ്യപ്പട്ട് ഐടി മന്ത്രി രവിശങ്കർ പ്രസാദിന് തെലങ്കാന ഐടി വ്യവസായ മന്ത്രി കെ ടി രാമ റാവു കത്തയച്ചു
ഐടി കമ്പനികളിൽ അകലം നിർബന്ധം; തെലങ്കാന ഐടി മന്ത്രി കേന്ദ്രത്തിന് കത്ത് നൽകി
ജോലിക്കാരുടെ വർധനവ് മൂലം ഒട്ടുമിക്ക ഐടി കമ്പനികളിലും തിങ്ങി കൂടി ഇരിക്കേണ്ട അവസ്ഥയാണ്. ഈ അവസ്ഥ മാറണമെന്നാണ് ഐടി മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ കെ ടി രാമ റാവു പറഞ്ഞു. 100 മുതൽ 125 ചതുരശ്ര അടി വരെ അകലം പാലിക്കുന്നത് കർശനമാക്കണമെന്ന് കത്തിലൂടെ അദ്ദേഹം സൂചിപ്പിച്ചു.