കേരളം

kerala

ETV Bharat / bharat

കൊവിഡ് ഭീതിയിൽ തെലങ്കാന; 879 പുതിയ കൊവിഡ് കേസുകൾ - ഹൈദരാബാദ് കൊവിഡ്

തെലങ്കാനയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,553. രോഗമുക്തി നേടിയവർ 4,224

telengana covid update  telengana  hyderabad covid  rangareddy covid  കൊവിഡ് ഭീതിയിൽ തെലങ്കാന  തെലങ്കാന  ഹൈദരാബാദ് കൊവിഡ്  രംഗാറെഡ്ഡി കൊവിഡ്
കൊവിഡ് ഭീതിയിൽ തെലങ്കാന; 879 പുതിയ കൊവിഡ് കേസുകൾ

By

Published : Jun 24, 2020, 8:14 AM IST

ഹൈദരാബാദ്: തെലങ്കാനയിലെ കൊവിഡ് ബാധിതരുടെ വർധനവിൽ ആശങ്ക ഉയരുന്നു. 879 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച 872 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,553 ആയി ഉയർന്നതോടെ തെലങ്കാന ആന്ധ്രാപ്രദേശിനെയും കർണാടകയെയും മറികടന്നു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് തെലങ്കാന പത്താം സ്ഥാനത്താണ്. മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 220 ആയി.

പുതിയ കേസുകളിൽ 652 എണ്ണവും ഹൈദരാബാദിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. 176 കേസുകൾ മേദ്‌ചൽ, രംഗാറെഡ്ഡി ജില്ലകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. 219 പേർ ചൊവ്വാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 4,224 പേർ രോഗമുക്തി നേടിയപ്പോൾ 5,109 പേർ ചികിത്സയിൽ തുടരുന്നു. 63,249 പരിശോധനകൾ സംസ്ഥാനത്ത് നടത്തിക്കഴിഞ്ഞു. ഹൈദരാബാദിലും മറ്റ് ജില്ലകളിലും പരിശോധനകൾ വലിയതോതിൽ നടത്താൻ തുടങ്ങിയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി. പത്ത് ദിവസത്തിനുള്ളിൽ 50,000 പരിശോധനകൾ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ABOUT THE AUTHOR

...view details