തെലങ്കാന ആഭ്യന്തരമന്ത്രിക്ക് കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈദരാബാദ്:തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രിയെ ഞായറാഴ്‌ച രാത്രി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ഡോക്‌ടമാർ പറഞ്ഞു. ഈ മാസം 25ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഹരിത ഹരം എന്ന പ്ലാന്‍റേഷൻ പരിപാടിയിൽ മന്ത്രി പങ്കെടുത്തിരുന്നു. തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ച ആദ്യത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതിനുമുമ്പ് തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആർഎസ്) മൂന്ന് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.