ഹൈദരാബാദ്: ഹൈദരബാദില്‍ മൃഗ ഡോക്‌ടറെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി തന്‍റെ വിവാദ പരാമര്‍ശം പിൻവലിച്ചു. നല്ല വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും വിഷയം പൊലീസിനെ അറിയിക്കുന്നതിന് പകരം സഹോദരിയെ വിളിച്ച് പറഞ്ഞത് ഡോക്ടറുടെ വിവേകമില്ലായ്‌മ ആണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
മൃഗ ഡോക്‌ടറുടെ കൊലപാതകം; വിവാദ പരാമര്‍ശം പിൻവലിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി
അവൾ എനിക്ക് സ്വന്തം മകളെപ്പോലെയാണെന്നും കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകുമെന്നും തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി പ്രതികരിച്ചു.
പൊലീസിൽ നിന്നുള്ള സഹായത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയുടെയും വികാരത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സംഭവത്തില്‍ ഞാൻ അത്യധികം ദുഃഖിതനാണ്. അവൾ എനിക്ക് സ്വന്തം മകളെപ്പോലെയാണ്. കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകുമെന്നും ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി പ്രതികരിച്ചു. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.