കേരളം

kerala

ETV Bharat / bharat

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് റൂട്ടുകളുടെ സ്വകാര്യവത്‌കരണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി - 5100 പൊതു ഗതാഗത റൂട്ടുകള്‍

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ തൊഴിലാളികള്‍ നടത്തിവന്ന സമരം അമര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിച്ചത്.ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് റൂട്ടുകള്‍ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി

By

Published : Nov 23, 2019, 11:18 AM IST

ഹൈദരാബാദ് : തെലങ്കാനയിലെ 5100 പൊതു ഗതാഗത റൂട്ടുകള്‍ സ്വകാര്യവത്‌കരിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് തെലങ്കാന ജന സമിതി (ടിജെഎസ്) നേതാവ് പി എൽ വിശ്വേശ്വര റാവു സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. 50 ശതമാനം ടിഎസ്ആർടിസി റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു തീരുമാനം.

ഇതിനിടെ ടി‌എസ്‌ആർ‌ടി‌സിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നടത്തിവരുന്ന സമരം 48ാം ദിവസത്തിലെത്തി. സമരത്തില്‍ നിന്ന് പിന്മാറിയ ചില ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വ്യവസ്ഥ വെക്കാതെ ജോലിയിലേക്ക് തിരികെയെടുക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ABOUT THE AUTHOR

...view details