കൊവിഡ് -19 രോഗ വ്യാപനം; തെലുങ്കാനയിൽ പരിശോധന വർധിപ്പിച്ചെന്ന് ചീഫ് സെക്രട്ടറി - തെലുങ്കാന
കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കുമാർ ഇക്കാര്യം അറിയിച്ചത്.
കൊവിഡ് -19 രോഗ വ്യാപനം; തെലുങ്കാനയിൽ പരിശോധന വർധിപ്പിച്ചെന്ന് ചീഫ് സെക്രട്ടറി
ഹൈദരാബാദ്: കൊവിഡ് -19 രോഗ വ്യാപനം പരിശോധിക്കാൻ തെലുങ്കാന സർക്കാർ പരിശോധനാ സൗകര്യങ്ങൾ വിപുലപെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ പറഞ്ഞു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കുമാർ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സംഘത്തിന്‍റെ സന്ദർശനത്തിന് ശേഷം സംസ്ഥാനം പരിശോധനാ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിരീക്ഷണം ശക്തിപെടുത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സോമേഷ് കുമാർ അറിയിച്ചു.
Last Updated : Jul 5, 2020, 4:25 AM IST