കേരളം

kerala

ETV Bharat / bharat

കൊവിഡ് കേസുകൾ ഉയരുന്നു; ജാഗ്രത വേണമെന്ന് തെലങ്കാന ഗവര്‍ണര്‍ - കൊവിഡ്

ഒറ്റ ദിവസത്തെ കൊവിഡ് കേസുകളുടെ വര്‍ധന കണ്ട് പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

COVID-19  Telangana  Tamilisai Soundararajan  Governor  തെലങ്കാന ഗവര്‍ണര്‍  തെലങ്കാന  കൊവിഡ്  കൊവിഡ് 19
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ആശങ്കയറിയിച്ച് തെലങ്കാന ഗവര്‍ണര്‍

By

Published : Jun 1, 2020, 5:59 PM IST

ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് തെലങ്കാന ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജൻ. തെലങ്കാനയില്‍ ഞായറാഴ്‌ച 199 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ദിവസം കൂടിയായിരുന്നു ഇത്. ഒറ്റ ദിവസത്തെ കൊവിഡ് കേസുകളുടെ വര്‍ധന കണ്ട് പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിലൂടെ സമീപകാല മാസങ്ങളിൽ തുടര്‍ന്ന സുരക്ഷാ മുൻകരുതലുകളിൽ ഇളവ് വരുത്തുകയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2,699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1428 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 1,188 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details