ഹൈദരാബാദിൽ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 സെന്‍റീമീറ്റർ വരെയാണ് മഴ പെയ്തത്. പലയിടത്തും അപകടങ്ങൾ റിപ്പോർട്ട് ചെയ്തു
ഹൈദരാബാദ്:ഹൈദരാബാദിൽ കനത്ത മഴ. സംസ്ഥാനത്തെ എല്ലാ കലക്ടർമാരും പൊലീസ് കമ്മീഷണർമാരും പൊലീസ് സൂപ്രണ്ടുമാരും ജില്ലാ ഭരണകൂടവും ജാഗ്രത പാലിക്കണമെന്ന് തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ നിർദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 സെന്‍റീമീറ്റർ വരെയാണ് മഴ പെയ്തത്. പലയിടത്തും അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. നിരവധി വൈദ്യുത തൂണുകൾ തകർന്നു. പുഴകൾ കരകവിഞ്ഞൊഴുകി. ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച ഹൈദരാബാദിലെ ബന്ദ്‌ലഗുഡ പ്രദേശത്ത് കനത്ത മഴയെത്തുടർന്ന് ഒരു കുട്ടിയടക്കം എട്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.