ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് ചികിത്സാ ചെലവിനുള്ള പരിധി നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തെലങ്കാനയില്‍ കൊവിഡ് ചികിത്സാ ചെലവിനുള്ള പരിധി നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം - കൊവിഡ് 19
കൊവിഡ് ചികിത്സിക്കുന്നതിന് പ്രതിദിന ചാര്‍ജ് നിശ്ചയിക്കാന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കൊവിഡ് പരിശോധനക്കും ചികിത്സക്കും നിശ്ചിത തുക ഈടാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം
കിടക്കകള്‍, വെന്‍റിലേറ്റർ സംവിധാനത്തോട് കൂടി ഐസിയു, വെന്‍റിലേറ്റർ സംവിധാനമില്ലാത്ത ഐസിയു എന്നിങ്ങനെ തിരിച്ച് പാക്കേജാക്കി പ്രതിദിന ചാര്‍ജ് ഈടാക്കുന്നതില്‍ തുക നിശ്ചയിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കും മറ്റ് സഹായങ്ങള്‍ ലഭിക്കുന്നവര്‍ക്കും ഈ സംവിധാനം ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചു.