ഹൈദരാബാദ്: കഴിഞ്ഞ ആറുവർഷത്തിനിടയിൽ കേന്ദ്രം സംസ്ഥാനത്തിന് വിട്ടുകൊടുത്തത് നികുതി രൂപത്തിൽ കേന്ദ്രത്തിന് തിരികെ നൽകിയതിന്‍റെ പകുതി മാത്രമെന്ന് തെലങ്കാന വ്യവസായ വാർത്താ സാങ്കേതിക മന്ത്രി കെ.ടി. രാമ റാവു. തെലങ്കാന ഇന്ത്യയെ ശക്തിപ്പെടുത്തുന്ന സ്തംഭമായി തുടരുകയാണെന്നും സംസ്ഥാന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്കും വിവിധ മേഖലകളിലെ നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന സ്ഥിതിവിവരക്കണക്കുകൾ രാമ റാവു ഉദ്ധരിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന ഫണ്ടുകളെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിയ അവകാശവാദങ്ങൾക്ക് വ്യക്തമായ മറുപടിയായാണ് മന്ത്രി കെടിആറിന്‍റെ പരാമർശം.
കേന്ദ്ര വിഹിതം തെലങ്കാന ഇരട്ടിയായി തിരികെ നൽകിയിട്ടുണ്ടെന്ന് കെടിആർ - തെലങ്കാന വ്യവസായ വാർത്താ സാങ്കേതിക മന്ത്രി കെ.ടി. രാമ റാവു
സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്കും വിവിധ മേഖലകളിലെ നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന സ്ഥിതിവിവരക്കണക്കുകൾ രാമ റാവു ഉദ്ധരിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന ഫണ്ടുകളെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിയ അവകാശവാദങ്ങൾക്ക് വ്യക്തമായ മറുപടിയായാണ് മന്ത്രി കെടിആറിന്‍റെ പരാമർശം.
തെലങ്കാനയുടെ വളർച്ചാ നിരക്ക് ഉയരുകയാണെന്നും കാർഷിക, വ്യവസായ, സേവന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകനായ കെടിആർ അവകാശപ്പെട്ടു. 2014-2020 കാലയളവിൽ രാജ്യത്തിന്‍റെ ആളോഹരി വരുമാനത്തിന്‍റെ വളർച്ച 54.9 ശതമാനമായിരുന്നപ്പോൾ തെലങ്കാനയിൽ ഇത് 83.9 ശതമാനമായി വളർന്നു.പ്രധാന ഇൻഫ്രാ സെക്ടറുകളിലെ നിക്ഷേപവും മൂലധനവും വർദ്ധിപ്പിച്ചാണ് ജിഎസ്ഡിപിയുടെയും ആളോഹരി വരുമാനത്തിന്‍റെയും വളർച്ച കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.