തെലങ്കാന: ഹൈദരാബാദ് റെഡ് സോൺ മേഖലയായി തുടരുന്നതിനാൽ കൊവിഡ് വൈറസിന്‍റെ വ്യാപനം പരിശോധിക്കുന്നതിനായി തെലങ്കാന ആരോഗ്യ അധികൃതർ. അവസാന ആഴ്ച പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമായി. കൊവിഡ് -19 ൽ നിന്ന് സംസ്ഥാനം ഉടൻ സ്വതന്ത്രമാകുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ 30ന് പെട്ടന്നുള്ള കേസുകളുടെ വർധന തിരിച്ചടിയായി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ പരിധിയിൽ നിന്ന് 22 പോസിറ്റീവ് കേസുകളും മൂന്ന് മരണങ്ങളും സംസ്ഥാനത്ത് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. തുടർന്ന് മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ജിഎച്ച്എംസിയിലെ ഹോട്ട്‌സ്‌പോട്ടുകളിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വൈറസ് പടരുന്നത് പരിശോധിക്കാനായി സർക്കാർ അടുത്തിടെ മൂന്ന് ജില്ലകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഒരു കോടിയിലധികം ജനസംഖ്യയുള്ള നഗരത്തിലും പരിസരത്തും റിപ്പോർട്ട് ചെയ്ത കേസുകളില്‍ 1,044 എണ്ണത്തിൽ 582 എണ്ണം പോസിറ്റീവ് കേസുകളാണ്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ജിഎച്ച്എംസിയിലെ സ്ഥിതി വളരെ മോശമാണെന്ന് ആരോഗ്യമന്ത്രി രാജേന്ദർ പറഞ്ഞു.
തെലങ്കാനയിൽ റെഡ് സോൺ തുടരുന്നു; ഹൈദരാബാദിൽ കൂടുതൽ ശ്രദ്ധ - ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ പരിധിയിൽ നിന്ന് 22 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്തെ പോസിറ്റീവ് കേസുകളിൽ 90 ശതമാനവും തബ്‌ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടതാണ്. ഹൈദരാബാദിലെ മലക്‌പേട്ടിലെ മഹാബൂബ് ഗുഞ്ച് മാർക്കറ്റിലെ മൂന്ന് ഷോപ്പ് ഉടമകൾക്ക് വൈറസ് ബാധിച്ചു. ഷോപ്പ് ഉടമകളുടെ കുടുംബാംഗങ്ങളെ ക്വാറന്‍റെനിലേക്ക് മാറ്റി. ഹൈദരാബാദിൽ 200 ലധികം കണ്ടയിൻമെന്‍റ് സോണുകളുണ്ട്. കണ്ടയിന്‍മെന്‍റ് സോണിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശങ്ങളുണ്ട്. കേന്ദ്രം വെള്ളിയാഴ്ച പുറത്തുവിട്ട പട്ടിക പ്രകാരം ഹൈദരാബാദിന് പുറമെ രംഗ റെഡ്ഡി, മല്‍ക്കജ്‌ഗിരി, വാറങ്കൽ അർബൻ, സൂര്യപേട്ട്, വികരാബാദ് എന്നിവ റെഡ് സോൺ മേഖലകളാണ്. റെഡ് സോൺ ജില്ലകളുടെ എണ്ണം എട്ടിൽ നിന്ന് ആറായി കുറഞ്ഞു. ഓറഞ്ച് സോണിൽ 18 ജില്ലകളും ഗ്രീൻ സോണിൽ ഒമ്പത് ജില്ലകളുമുണ്ട്.