തെലങ്കാനയിൽ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി - കൊവിഡ്
വിവിധ ഘട്ടങ്ങളിലൂടെയാകും സംസ്ഥാനത്ത് ലോക്‌ഡൗൺ പിൻവലിക്കുകയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.
![തെലങ്കാനയിൽ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി Telangana extends lockdown till April 30 Telangana lockdown corona covid hyderabad തെലങ്കാന Chief Minister K Chandrashekar Rao K Chandrashekar Rao തെലങ്കാന മുഖ്യമന്ത്രി തെലങ്കാന തെലങ്കാനയിൽ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടും കൊവിഡ് കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6758242-153-6758242-1586660738485.jpg)
ഹൈദരാബാദ് : കൊവിഡിനെ തുടർന്ന് തെലങ്കാനയിൽ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കൊവിഡിനെ പ്രതിരോധിക്കാൻ ലോക്‌ഡൗൺ അനിവാര്യമാണെന്നും സംസ്ഥാന ക്യാബിനറ്റിൽ ഇത് സംബന്ധിച്ച് തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഘട്ടങ്ങളിലൂടെയാകും ലോക്‌ഡൗൺ പിൻവലിക്കുകയെന്നും ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷ നടത്താതെ സ്ഥാനക്കയറ്റം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.