ഭൂമി തര്‍ക്കം; തെലങ്കാനയില്‍ വൃദ്ധന്‍ മര്‍ദനമേറ്റ് മരിച്ചു - crime latest news
കാമറെഡ്ഡി ജില്ലയിലെ മാല്‍ത്തുമ്മീദ ഗ്രാമത്തിലാണ് വൃദ്ധന്‍ മര്‍ദനമേറ്റ് മരിച്ചത്.
ഭൂമി തര്‍ക്കം; തെലങ്കാനയില്‍ വൃദ്ധന്‍ മര്‍ദനമേറ്റ് മരിച്ചു
ഹൈദരാബാദ്:തെലങ്കാനയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധന്‍ മര്‍ദനമേറ്റ് മരിച്ചു. കാമറെഡ്ഡി ജില്ലയിലെ മാല്‍ത്തുമ്മീദ ഗ്രാമത്തിലാണ് കിഷ്‌തയ്യ എന്നയാള്‍ വടി കൊണ്ടുള്ള മര്‍ദനമേറ്റ് മരിച്ചത്. കാമറെഡ്ഡി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഭൂമിയുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രതികളുമായി വഴക്കിട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.