തെലങ്കാനയിലെ കൊവിഡ് ബാധിതർ 90,000 കടന്നു - corona virus
തെലങ്കാനയിൽ ഇതുവരെ 90,259 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയിലെ കൊവിഡ് ബാധിതർ 90,000 കടന്നു
ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 1863 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 90,000 കടന്നു. തെലങ്കാനയിൽ ഇതുവരെ 90,259 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 10 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 684 ആയി. നിലവിൽ സംസ്ഥാനത്ത് 23,379 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 1912 പേർ രോഗമുക്തി നേടിയതോടെ ആകെ 66196 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായത്.