തെലങ്കാനയിൽ 1,050 പേർക്ക് കൂടി കൊവിഡ് - greater hyderabad muncipal corporation
ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.56 ലക്ഷത്തിലധികമായി ഉയർന്നു.
തെലങ്കാനയിൽ 1,050 പേർക്ക് കൂടി കൊവിഡ്
ഹൈദരാബാദ്: തെലങ്കാനയിൽ 1,050 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.56 ലക്ഷത്തിലധികമായി ഉയർന്നു. നാലു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,401 ആയി ഉയരുകയും ചെയ്തു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയിലെ രോഗമുക്തി നിരക്ക് 93.06 ശതമാനമാണ്.