ഹൈദരാബാദ്: തെലങ്കാനയിൽ 993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.66 ലക്ഷമായി ഉയർന്നു. നാല് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,441 ആയി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 161, മേച്ചൽ മൽക്കാജ്‌ഗിരിയിൽ 93, ഭദ്രദ്രി കോതഗുഡെമിൽ 67 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്‌തു.
തെലങ്കാനയിൽ 993 പേർക്ക് കൂടി കൊവിഡ് - തെലങ്കാന കൊവിഡ് മരണം
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.66 ലക്ഷം
തെലങ്കാനയിൽ 993 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് 10,886 പേർ ചികിത്സയിൽ തുടരുന്നു. 47,593 സാമ്പിളുകൾ ചൊവ്വാഴ്‌ച പരിശോധിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.54 ശതമാനവും കൊവിഡ് മുക്തി നിരക്ക് 95.36 ശതമാനവുമാണ്. ആകെ 52.48 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു.