ഹൈദരാബാദ്: വൈദ്യുതി ബിൽ വർധനയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് തെലങ്കാന പൊലീസ് കോൺഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ചീഫ് മല്ലു ഭട്ടി വിക്രമാർക്ക, എംപി കോമാറ്റിറെഡ്ഡി വെങ്കട്ട് റെഡ്ഡി, മുൻ എംപി വി. ഹനുമന്ത റാവു എന്നിവരാണ് വീട്ടുതടങ്കലിൽ കഴിയുന്നത്. നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ പുലർച്ചെ മുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പൊലീസ് നടപടിയെ കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു.
തെലങ്കാനയിൽ കോൺഗ്രസ് നേതാക്കൾ വീട്ടുതടങ്കലിൽ - തെലങ്കാന
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ചീഫ് മല്ലു ഭട്ടി വിക്രമാർക്ക, എംപി കോമാറ്റിറെഡ്ഡി വെങ്കട്ട് റെഡ്ഡി, മുൻ എംപി വി. ഹനുമന്ത റാവു എന്നിവരാണ് വീട്ടുതടങ്കലിൽ കഴിയുന്നത്.
തെലങ്കാനയിൽ സ്വേച്ഛാധിപത്യ ഭരണം നിലനിൽക്കുന്നുണ്ടെന്നും അനീതിയ്ക്കെതിരെ ശബ്ദമുയർത്താനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശം സർക്കാർ നിഷേധിക്കുകയാണെന്നും എംപിമാർ ആരോപിച്ചു. ലോക്ക് ഡൗൺ സമയത്ത് വാടക നൽകേണ്ടതില്ലെന്ന ജനങ്ങളോട് ആവശ്യപ്പെട്ടിരുന്ന ടിആർഎസ് സർക്കാർ മൂന്ന് മാസത്തേക്ക് ഉയർന്ന വൈദ്യുതി ചാർജ് ഏർപ്പെടുത്തി ജനങ്ങളിൽ വലിയ ഭാരം ചുമത്തി. ദുരിത സമയത്ത് സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. യാതൊരു നിബന്ധനകളും കൂടാതെ റൈതു ബസാർ പദ്ധതി നടപ്പാക്കണമെന്നും കൊവിഡ്, ലോക്ക്ഡൗൺ എന്നിവ കണക്കിലെടുത്ത് പ്രത്യേക പാക്കേജ് നൽകണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.