സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാർ പെരുമാറ്റചട്ടം ലംഘിച്ചിട്ടും തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് മാരി ശശിധർ റെഡ്ഡി രംഗത്തെത്തി. ചട്ടം ലംഘിച്ച മന്ത്രിമാർക്കെതിരെ കൃത്യമായ തെളിവുകൾ നൽകിയിട്ടും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെന്നും റെഡ്ഡി ആരോപിച്ചു.
പെരുമാറ്റച്ചട്ടം ലംഘിച്ചവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ല: ആരോപണവുമായി കോൺഗ്രസ് - തെലങ്കാന കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികൾ സുതാര്യവും വേർതിരിവില്ലാത്തതുമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മാരി ശശിധര്‍ റെഡ്ഡി. ചട്ടം ലംഘിച്ച മന്ത്രിമാര്‍ക്കെതിരെ തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ആരോപണം.
തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറായ രജത് കുമാറുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങളെല്ലാം വീണ്ടും ചർച്ച ചെയ്തിട്ടുണ്ടെന്നും ആവശ്യതെളിവുകൾ നൽകിയിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു. നിഷ്പക്ഷ നടപടി കൈക്കൊള്ളാനാണ് ഇക്കാര്യത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പെരുമാറ്റ ചട്ടം ലംഘിച്ച് പരിപാടികൾ സംഘടിപ്പിച്ച മന്ത്രിമാർക്ക് സൗകര്യങ്ങൾ ചെയ്തു കൊടുത്ത പൊലീസുകാർക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്റെഡ്ഡി വ്യക്തമാക്കി.
ഏപ്രിൽ 11 ന്നടക്കുന്നആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണൽ.