ഹൈദരാബാദ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ലോക്ക് ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ട് ഈമാസം എട്ടിന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വൈകിട്ട് 4.30ന് ചേരുന്ന യോഗത്തിൽ ആരോഗ്യമന്ത്രി ഇ.രാജേന്ദറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
തെലങ്കാനയിൽ മുഖ്യമന്ത്രിയുടെ കൊവിഡ് അവലോകന യോഗം എട്ടിന് - കെ.ചന്ദ്രശേഖർ റാവു
വൈകിട്ട് 4.30ന് ചേരുന്ന യോഗത്തിൽ ആരോഗ്യമന്ത്രി ഇ. രാജേന്ദറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ശനിയാഴ്ച മാത്രം 200ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പത്താം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട യോഗത്തിലും തിങ്കളാഴ്ച രണ്ട് മണിക്ക് മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്‌ഡി ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുക്കും.