ഹൈദരാബാദ്: ഭിന്നശേഷിയുള്ള വൃദ്ധന് തുണയായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. തെലങ്കാന സ്വദേശി മുഹമ്മദ് സലീമിനാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പെൻഷനും രണ്ട് മുറിയുള്ള വീടും അനുവദിച്ചത് . ടോളി ചൗക്കിയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് ഭിന്നശേഷിയുള്ള മുഹമ്മദ് സലീം അപേക്ഷയുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തുന്നത്. പരാതി കേട്ടറിഞ്ഞ റാവു ഉടൻ തന്നെ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഭിന്നശേഷിയുള്ള വൃദ്ധന് തുണയായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു - കെ.ചന്ദ്രശേഖര റാവു
തെലങ്കാന സ്വദേശി മുഹമ്മദ് സലീമിനാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പെൻഷനും രണ്ട് മുറിയുള്ള വീടും അനുവദിച്ചത്.
ഭിന്നശേഷിയുള്ള വൃദ്ധന് തുണയായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു
ഒൻപത് വർഷത്തിന് മുന്നെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കാലുകൾ നഷ്ടപ്പെട്ടെന്നും താമസിക്കാൻ ഒരു വീട് ആവശ്യമാണെന്നുമായിരുന്നു പരാതി. പരാതി കേട്ട മുഖ്യമന്ത്രി ഹൈദരാബാദ് കലക്‌ടർ ശ്വേത മൊഹന്തിക്ക് സലീമിന് പെൻഷൻ വിട്ടുകൊടുക്കാനും രണ്ട് കിടപ്പുമുറി വീട് അനുവദിക്കാനും നിർദ്ദേശിക്കുകയായിരുന്നു.