ഹൈദരാബാദ് :ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ ബിജെപി വിരുദ്ധ നേതാക്കളുമായി സംസാരിക്കുകയും ഡിസംബർ രണ്ടാം വാരം ഹൈദരാബാദിൽ ആദ്യ കോൺക്ലേവ് സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ചന്ദ്രശേഖര്‍ റാവു അറിയിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ നിലകൊള്ളണമെന്നും അതിനായി ടിആർഎസ് പോരാടുമെന്നും പാർട്ടി യോഗത്തിൽ റാവു പറഞ്ഞു.
ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി - കെ ചന്ദ്രശേഖർ റാവു
മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ നിലകൊള്ളണമെന്നും അതിനായി ടിആർഎസ് പോരാടുമെന്നും പാർട്ടി യോഗത്തിൽ റാവു പറഞ്ഞു.
ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കണം; തെലങ്കാന മുഖ്യമന്ത്രി
അടുത്തിടെ ഡബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടി ആർഎസിനെ പരാജയപ്പെടുത്തി സീറ്റ് നേടിയിരുന്നു. ടിആർഎസിന്‍റെ സോളിപേട്ട സുജാതക്കെതിരെ ബിജെപിയുടെ എം രഘുനന്ദൻ റാവു 1,470 വോട്ടുകൾ നേടി വിജയിച്ചു. ബിജെപി 62,772 വോട്ടും ടിആർഎസ് 61,302 വോട്ടും കോൺഗ്രസ് 21,819 വോട്ടുമാണ് നേടിയത്.