ഹൈദരാബാദ്: തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്ക് മികച്ച നേട്ടം. 2979 വാര്‍ഡുകളില്‍ 1400 എണ്ണം ടി.ആര്‍.എസ് നേടി. 450 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 208 ഇടത്ത് ബിജെപിയും ലീഡ് തുടരുകയാണ്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം) 53 വാര്‍ഡുകളില്‍ ഒന്നാമതാണ്.
തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ്; ടിആര്‍എസിന് വന്‍ നേട്ടം
2979 വാര്‍ഡുകളില്‍ 1400 എണ്ണം ടി.ആര്‍.എസ് നേടി. 120 മുന്‍സിപ്പാലിറ്റികളില്‍ നൂറിലധികം ഇടത്തും പാര്‍ട്ടി നേട്ടമുണ്ടാക്കി
ടി.ആര്‍.എസ്
120 മുന്‍സിപ്പാലിറ്റികളില്‍ നൂറിലധികം ഇടത്ത് ടി.ആര്‍.എസ് നേട്ടമുണ്ടാക്കി. ഒന്‍പത് കോര്‍പ്പറേഷനുകളില്‍ ഏഴെണ്ണവും ടി.ആര്‍.എസ് പിടിച്ചെടുത്തു.
പത്തെണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. രണ്ട് വീതം മുന്‍സിപ്പാലിറ്റികള്‍ ബിജെപിയും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇ ഇത്തിഹാദുള്‍ മുസ്ലിമീനും( എ.ഐ.എം.ഐ.എം) നേടി. ഈ മാസം 22ന് നടന്ന വോട്ടെടുപ്പില്‍ 80 മുന്‍സിപ്പല്‍ വാര്‍ഡുകളിലേക്കും മൂന്ന് കോര്‍പ്പറേഷന്‍ ഡിവിഷനുകളിലേക്കും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.