ഹൈദരാബാദ്: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ സ്റ്റാഫുകളെ സംരക്ഷിക്കാൻ പ്രത്യേക നടപടികള്‍ സ്വീകരിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. ഞായറാഴ്ച ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് പ്രതിരോധത്തിനായി മെഡിക്കൽ, ഹെൽത്ത് സ്റ്റാഫ് അംഗങ്ങള്‍ മികച്ച സേവനങ്ങൾ നൽകുന്നുണ്ട്. ഈ അവസരത്തിൽ അവരുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് വേണ്ട പിപിഇ, മാസ്ക്, മരുന്നുകൾ എന്നിവ വാങ്ങുന്നതിനുള്ള തുക ശേഖരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്നവർക്ക് സംരക്ഷണമുറപ്പാക്കി തെലങ്കാന സർക്കാർ
ആരോഗ്യ പ്രവർത്തകർക്കാവശ്യമായ പിപിഇ, മാസ്ക്, മരുന്നുകൾ എന്നിവ വാങ്ങുന്നതിനുള്ള തുക മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിൽ നിന്നും ശേഖരിക്കാം
കൊവിഡ് രോഗികളെ ചികിത്സിക്കുന്നവർക്ക് സംരക്ഷണമുറപ്പാക്കി തെലങ്കാനാ സർക്കാർ
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ എല്ലാ സംരക്ഷണങ്ങളും നൽകണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.