തെലങ്കാന:ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ (ജിഎച്ച്എംസി) കീഴിലുള്ള രണ്ട് വാർഡുകളിൽ വീണ്ടും പോളിംഗ് നടത്തണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ബിജെപി എംഎൽസി എൻ. രാമചന്ദർ റാവു. ജിഎച്ച്‌എംസിക്ക് കീഴിലുള്ള വാർഡ് നമ്പർ 49- ഗാൻസി ബസാർ, വാർഡ് നമ്പർ 52- പുരാണ പുൾ എന്നിവിടങ്ങളിലെ 20ഓളം പോളിംഗ് ബീത്തുകളിൽ 94 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതിനാൽ ഈ വാർഡുകളിൽ വീണ്ടും പോളിംഗ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.
ജിഎച്ച്എംസിയിൽ വീണ്ടും പോളിംഗ് നടത്തണമെന്ന് ബിജെപി - തെലങ്കാന പോളിംഗ്
ജിഎച്ച്‌എംസിക്ക് കീഴിലുള്ള വാർഡ് നമ്പർ 49- ഗാൻസി ബസാർ, വാർഡ് നമ്പർ 52- പുരാണ പുൾ എന്നിവിടങ്ങളിലെ 20ഓളം പോളിംഗ് ബൂത്തുകളിൽ 94 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
![ജിഎച്ച്എംസിയിൽ വീണ്ടും പോളിംഗ് നടത്തണമെന്ന് ബിജെപി BJP demands re-polling Telangana BJP demands re-polling GHMC Purana pul re-polling Ghansi Bazar re-polling ജിഎച്ച്എംസിയിൽ വീണ്ടും പോളിംഗ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു ജിഎച്ച്എംസി പോളിംഗ് തെലങ്കാന പോളിംഗ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9746736-820-9746736-1606975691430.jpg)
ജിഎച്ച്എംസിയിൽ വീണ്ടും പോളിംഗ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു
പോളിംഗ് ശതമാനം 80 ശതമാനം മുതൽ 90 ശതമാനം വരെയാണെങ്കിൽ ആരെങ്കിലും ഇതിനെ എതിർത്താൽ അന്വേഷണം നടത്തുകയും വീണ്ടും പോളിംഗ് നടക്കുകയും വേണമെന്നാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ഇസിഐ) നിർദേശം. ചൊവ്വാഴ്ച ഉച്ചവരെ പോളിംഗ് ശതമാനം 35 ശതമാനം മാത്രമാണെന്നും വൈകുന്നേരത്തോടെ ഇത് 94 ശതമാനത്തിലെത്തിയെന്നും എൻ. രാമചന്ദർ റാവു പറഞ്ഞു.