ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ - Bhim Army chief
പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്തതിനാണ് നടപടി. ഹൈദരാബാദിലെ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്തതിനാണ് നടപടി. ഹൈദരാബാദിലെ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അനുമതിയില്ലാത്ത റാലിയില്‍ പങ്കെടുക്കുന്നത് തടയാനാണ് ആസാദിനെ കരുതല്‍ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതിന് ഒരു മാസം ആസാദ് ജയിലില്‍ കഴിഞ്ഞിരുന്നു. ഈ മാസം 16നാണ് ആസാദ് ജയില്‍ മോചിതനായത്. ഡല്‍ഹിയില്‍ വിലക്കേർപ്പെടുത്തി കൊണ്ടായിരുന്നു കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് ഇതില്‍ ഇളവ് നല്‍കിയിരുന്നു.