കേരളം

kerala

ETV Bharat / bharat

കാര്‍ പില്ലറിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു - കാര്‍ അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ചു

തരുണ്‍ (19), ഉദയ് (19) എന്നിവരാണ് മരിച്ചത്. ശശാങ്ക് (19) പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മധുപ്പൂരിലെ മെഡിക്കല്‍ കോച്ചിങ് സെന്‍ററിലെ വിദ്യാര്‍ഥികളാണ് മരിച്ചതെന്ന് രാജേന്ദ്ര നഗര്‍ പൊലീസ് അറിയിച്ചു

Telangana: 2 dead, 1 injured after car rams into pillar and overturns  കാര്‍ പില്ലറിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു  കാര്‍ അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ചു  മധുപ്പൂര്‍
കാര്‍ പില്ലറിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

By

Published : Nov 29, 2019, 3:41 PM IST

ഹൈദരാബാദ്:വിദ്യാര്‍ഥികള്‍ ഓടിച്ച കാര്‍ പില്ലറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തരുണ്‍ (19), ഉദയ് (19) എന്നിവരാണ് മരിച്ചത്. ശശാങ്ക് (19) പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മധുപ്പൂരിലെ മെഡിക്കല്‍ കോച്ചിങ് സെന്‍ററിലെ വിദ്യാര്‍ഥികളാണ് മരിച്ചതെന്ന് രാജേന്ദ്ര നഗര്‍ പൊലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ടാറ്റ സഫാരി കാറില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പുലര്‍ച്ചെയാണ് അപകടം നടന്നത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി കോളജ് ഹോസ്റ്റലില്‍ നിന്നും കുട്ടികള്‍ അധികൃതരെ അറിയാക്കാതെ കടക്കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ രാജീവ് ഗാന്ധി ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോയി. തിരിച്ച് വരുന്ന സമയത്താണ് അപകടം നടന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

For All Latest Updates

ABOUT THE AUTHOR

...view details