തെലങ്കാനയിൽ റാഗിങിനിരയായ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു - student attempts suicide,
ഒന്നാം വർഷ വിദ്യാർഥി സന്തോഷാണ് സീനിയർ വിദ്യാർഥികളുടെ റാഗിങിനെ തുടർന്ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
തെലങ്കാനയിൽ റാഗിങിനിരയായ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു
ഹൈദരാബാദ്:തെലങ്കാന മെഹബൂബ് നഗറിലെ കോളജിൽ റാഗിങിനെ തുടർന്ന് ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വർഷ വിദ്യാർഥി സന്തോഷാണ് സീനിയർ വിദ്യാർഥികളുടെ റാഗിങിനെ തുടർന്ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സന്തോഷിനെ ജാദെർല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സംഘം തിങ്കളാഴ്ച ക്യാമ്പസിലെത്തി അന്വേഷണം നടത്തും. സീനിയേഴ്‌സ് തന്നെ ക്രൂരമായി മർദിച്ചതായി വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Dec 16, 2019, 11:29 AM IST