പട്‌ന:നിതീഷ് കുമാർ തൊഴിലില്ലായ്‌മ,കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെ പറ്റി സംസാരിക്കണമെന്ന് തേജസ്വി യാദവ്.കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകൾ നശിപ്പിച്ചത് നിതീഷ് കുമാർ അംഗീകരിക്കുന്നുണ്ടെന്നും തേജസ്വി യാദവ് ട്വിറ്ററിലൂടെ പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുക, ദാരിദ്ര്യം ഇല്ലാതാക്കുക, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവ മാത്രമാണ് ആർജെഡിയുടെ ഏക ലക്ഷ്യമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.
നിതീഷ് കുമാർ തൊഴിലില്ലായ്‌മയെക്കുറിച്ച് സംസാരിക്കണമെന്ന് തേജസ്വി യാദവ്
യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുക, ദാരിദ്ര്യം ഇല്ലാതാക്കുക, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവ മാത്രമാണ് ആർജെഡിയുടെ ഏക ലക്ഷ്യമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.
തൊഴിലില്ലായ്മ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെ പറ്റി സംസാരിക്കാൻ ആർജെഡി നേതാവ് ബിഹാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷങ്ങളെ പറ്റി നിതീഷ് കുമാർ ഒന്നും സംസാരിക്കുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ 55.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2015ലെ വോട്ടെടുപ്പിനെ അപേക്ഷിച്ച് ബിഹാറിൽ പോളിംഗ് ശതമാനം മെച്ചപ്പെട്ടു.