കേരളം

kerala

ETV Bharat / bharat

ക്രമസമാധാനം തകർത്തു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ് - Tejashwi Yadav slams Nitish Kumar

സംസ്ഥാനത്ത് മഹാ ജംഗിൾ രാജാണ് നടക്കുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു.

ക്രമസമാധാനം തകർത്തു  നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്  സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി തേജസ്വി യാദവ്  അമരേന്ദ്ര പാണ്ഡെ എംഎൽഎ  ബിഹാർ രാഷ്‌ട്രീയം  Tejashwi Yadav slams Nitish Kumar over deteriorating law and order  Tejashwi Yadav slams Nitish Kumar  Tejashwi Yadav slams Nitish Kumar
ക്രമസമാധാനം തകർത്തു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്

By

Published : Nov 29, 2020, 1:51 PM IST

പട്‌ന: ഗോപാൽഗഞ്ചിൽ ജെഡിയു എംഎൽഎ സഹായി കൊല്ലപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി തേജസ്വി യാദവ്. സംസ്ഥാനത്തെ ക്രമസമാധാനനില മോശമായെന്നും മഹാ ജംഗിൾ രാജാണ് നിലവിലുള്ളതെന്നും തേജസ്വി പറഞ്ഞു. സംസ്ഥാനത്ത് മഹാ ജംഗിൾ രാജ് ശക്തമായെന്നും എല്ലായിടത്തും ആശയക്കുഴപ്പവും ഭയാനകവുമായ അന്തരീക്ഷമാണെന്നും തേജസ്വി കുറ്റപ്പെടുത്തി. വിഷയത്തിൽ 'മഹാരാജ' നിശബ്‌ദനായത് എന്തുകൊണ്ടാണെന്നും തേജസ്വി യാദവ് ചോദിച്ചു.

ജെഡിയു എംഎൽഎയായ അമരേന്ദ്ര പാണ്ഡെയുടെ സഹായി കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം. ജനതാദൾ-യുണൈറ്റഡ് എംഎൽഎയായ അമരേന്ദ്ര പാണ്ഡെയുടെ സഹായി ഗോപാൽഗഞ്ചിൽ ശനിയാഴ്ച മരിച്ചതിന് തൊട്ടുപിന്നാലെ അജ്ഞാതർ അദ്ദേഹത്തിനും മറ്റ് രണ്ട് പേർക്കും നേരെ വെടിയുതിർത്തിരുന്നു. അജ്ഞാതരുടെ വെടിവെപ്പിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

കൂടുതൽ വായിക്കാൻ: ജെഡിയു എം‌എൽ‌എയുടെ സഹായി വെടിയേറ്റ് മരിച്ചു

ABOUT THE AUTHOR

...view details