പൗരത്വ ഭേദഗതി നിയമം; തേജസ്വി യാദവ് ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു
അനുമതിയില്ലാതെ ദക് ബംഗ്ലാവ് ക്രോസിംഗിൽ പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത് .
പട്‌ന: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് 22 ന് ബീഹാറിൽ സംഘടിപ്പിച്ച ആർജെഡി ബന്ദുമായി ബന്ധപ്പെട്ട് ആർജെഡിയുടെ തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു. തേജസ്വി യാദവ് ഉൾപ്പെടെ 27 പേരുടെ വിവരമടങ്ങിയ എഫ്ഐആർ ആണ് പൊലീസ് പുറത്ത് വിട്ടത്. അനുമതിയില്ലാതെ ദക് ബംഗ്ലാവ് ക്രോസിംഗിൽ പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. കോൺഗ്രസ്, ആർഎൽഎസ്പി നേതാക്കള്‍ ആർജെഡി ആഹ്വാനം ചെയ്‌ത ബന്ദിനെ പിന്തുണച്ച് റോഡ് ഉപരോധങ്ങളിൽ പങ്കെടുത്തിരുന്നു.