ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് തേജസ്വി യാദവ് - ആർ.ജെ.ഡി മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്
തൊഴിലില്ലായ്‌മ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്ക് മുൻഗണന നൽകുമെന്നും 5.50 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നും തേജസ്വി യാദവ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു
ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് തേജസ്വി യാദവ്
പട്‌ന: ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആർ.ജെ.ഡി മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്. പട്‌നയിലെ മാനറിൽ പ്രചാരണത്തിനിടെയാണ് തേജസ്വിയുടെ പ്രസ്താവന. തൊഴിലില്ലായ്‌മ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്ക് മുൻഗണന നൽകുമെന്നും 5.50 ലക്ഷം ജോലികൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവ നികത്താന്‍ പ്രവർത്തിക്കുമെന്നും തേജസ്വി യാദവ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. തേജസ്വി ഇതുവരെ 17 റാലികളെയാണ് അഭിസംബോധന ചെയ്‌തത്.