ആർജെഡി സർക്കാർ രൂപീകരിച്ചാൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് തേജശ്വി യാദവ് - ആർജെഡി
ബീഹാറിനെ മാറ്റാൻ യുവാക്കൾക്ക് ഇച്ഛാശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസരം നൽകിയാൽ ബീഹാറിലെ യുവാക്കൾക്ക് എന്തും നേടാൻ കഴിയും
10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് തേജശ്വി യാദവ്
പട്‌ന:ആർജെഡി സർക്കാർ രൂപീകരിച്ചാൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജശ്വി യാദവ്. ബീഹാറിനെ മാറ്റാൻ യുവാക്കൾക്ക് ഇച്ഛാശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസരം നൽകിയാൽ ബീഹാറിലെ യുവാക്കൾക്ക് എന്തും നേടാൻ കഴിയും. അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പ്രമേയം പാസാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിതീഷ് കുമാർ സർക്കാർ ബീഹാറിലെ യുവാകൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ബീഹാറിലെ യുവാക്കളെ അവഗണിക്കുകയാണെന്ന് തേജശ്വി യാദവ് പറഞ്ഞു.