ന്യൂഡല്‍ഹി: ട്രെയിനുകൾ വൈകിയോടുന്നത് ഇന്ത്യയില്‍ പുതിയ സംഭവമല്ല. എന്നാല്‍ വൈകിയോടിയ ട്രെയിനിലെ യാത്രക്കാർക്ക് നഷ്ടപരിഹാരവും സൗജന്യ ഭക്ഷണവും നല്‍കുന്നത് പുതിയ കാര്യമാണ്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹി-ലഖ്‌നൗ റൂട്ടില്‍ പുതുതായി സര്‍വീസ് ആരംഭിച്ച രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ 'തേജസ്' വൈകി എത്തിയതിനെ തുടർന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ തീരുമാനിച്ചത്. തേജസ് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിന് മുൻപേ തന്നെ ഇക്കാര്യം റെയില്‍വേ അറിയിച്ചിരുന്നതാണ്.
ട്രെയിന്‍ വൈകി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും സൗജന്യ ഭക്ഷണവും - Tejas Express updation
കഴിഞ്ഞ ദിവസം തേജസ് ട്രെയിന്‍ വൈകിയോടിയത് കാരണം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി 250 രൂപ നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചു

രാവിലെ 6.10ന് ലഖ്‌നൗവില്‍ നിന്നും യാത്ര തുടങ്ങേണ്ട ട്രെയിന്‍ 8.55നാണ് യാത്ര ആരംഭിച്ചത്. 12.25ന് ഡല്‍ഹിയില്‍ എത്തിച്ചേരേണ്ട തേജസ് എക്‌സ്പ്രസ് മൂന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് എത്തിയത്. ഇതോടെ തിരിച്ചുള്ള സര്‍വീസും വൈകി.
250 രൂപ നഷ്ടപരിഹാരമാണ് ഓരോ യാത്രകാര്‍ക്കും നല്‍കുക. ലഖ്നൗ-ഡല്‍ഹി ട്രെയിനില്‍ 451 യാത്രകാരും തിരിച്ചുള്ള സര്‍വീസില്‍ 500 പേരുമാണ് ഉണ്ടായിരുന്നത്. നഷ്ട പരിഹാരത്തിന് പുറമെ ചായയും ഉച്ചഭക്ഷണവും സൗജന്യമായി റെയില്‍വേ നല്‍കിയിരുന്നു. ഇതിനെല്ലാം പുറമെ ഭക്ഷണ പാക്കറ്റുകളില്‍ ട്രെയിന്‍ വൈകിയതിലുള്ള ക്ഷമയും പ്രിന്‍റ് ചെയ്തിരുന്നു.